പ്രഫ. സായി ബാബയ്ക്കു യാത്രയേകി ജന്മനാട്
Tuesday, October 15, 2024 2:06 AM IST
ഹൈദരാബാദ്: ഡൽഹി സർവകലാശാല മുൻ അധ്യാപകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രഫ. ജി.എൻ. സായി ബാബയ്ക്കു യാത്രാമൊഴി.
മൗല അലിയിലെ സഹോദരന്റെ വസതയിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ. കേശവ റാവു, ബിആർഎസ് നേതാവ് ഹരീഷ് റാവു ഉൾപ്പെടെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.