ഭരണഘടന സംരക്ഷിക്കുക എന്നത് ദേശസ്നേഹിയായ ഓരോ ഇന്ത്യക്കാരന്റെയും കടമയാണെന്നും ഞങ്ങൾ ഈ കടമ പൂർണമായി നിറവേറ്റുമെന്നും സത്യപ്രതിജ്ഞയ്ക്കുശേഷം രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചു. മിക്ക പ്രതിപക്ഷ എംപിമാരും ഭരണഘടന ഉയർത്തിപ്പിടിച്ചാണു സത്യപ്രതിജ്ഞ ചൊല്ലിയത്.
അമ്മ സോണിയ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിന്റെ സത്യപ്രതിജ്ഞ കാണാൻ സന്ദർശക ഗാലറിയിലെത്തിയിരുന്നു.