ഉദയനിധി ഉടൻ ഉപമുഖ്യമന്ത്രിയാകും: മന്ത്രി അൻപരശൻ
Friday, September 20, 2024 1:07 AM IST
ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ ഏതു സമയത്തും ചുമതല ഏറ്റേക്കുമെന്ന് ഗ്രാമ, ചെറുകിട വ്യവസായ മന്ത്രി ടിഎം. അൻപരശൻ.
ഒരാഴ്ചയ്ക്കുള്ളിലോ പത്തുദിവസത്തിനകമോ ഒരു പക്ഷെ നാളെത്തന്നെയോ പ്രഖ്യാപനം ഉണ്ടായാക്കാം-കാഞ്ചിപൂരത്ത് മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
ഏതാനുംദിവസം മുന്പ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇതുസംബന്ധിച്ച് സൂചന നൽകിയിരുന്നു. മുതിർന്ന നേതാവായ എസ്.എസ്. പളനിമാണിക്യവും കഴിഞ്ഞദിവസം സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. സ്റ്റാലിന്റെ കുടുംബത്തിൽ ഇതുസംബന്ധിച്ച ധാരണയായെന്നാണു റിപ്പോർട്ടുകൾ.