മോദി അഞ്ചു വർഷം തികയ്ക്കില്ല: സിദ്ധരാമയ്യ
Thursday, September 19, 2024 2:19 AM IST
ബംഗളൂരു: കേന്ദ്രത്തിൽ ഇന്ത്യ സഖ്യം സർക്കാർ രൂപവത്കരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് ബിജെപി നേതാക്കൾ അടുത്തിടെ നടത്തിയ പ്രസ്താവനകൾക്കെതിരേയും അദ്ദേഹം ആഞ്ഞടിച്ചു.
“ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണു ബിജെപി നേതാക്കൾ രാഹുൽ ഗാന്ധിക്കെതിരേ ഭീഷണി മുഴക്കുന്നത്. നരേന്ദ്ര മോദി അഞ്ചു വർഷം തികയ്ക്കില്ല. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും എപ്പോൾ വേണമെങ്കിലും പിന്തുണ പിൻവലിച്ചേക്കാം’’- സിദ്ധരാമയ്യ പറഞ്ഞു.