യുക്രെയ്നിലേക്ക് ആയുധങ്ങൾ: റിപ്പോർട്ട് അടിസ്ഥാനരഹിതമെന്ന് ഇന്ത്യ
Friday, September 20, 2024 1:07 AM IST
ന്യൂഡൽഹി: ഇന്ത്യൻ നിർമിത ആർട്ടിലറി ഷെല്ലുകൾ യൂറോപ്പിലെ ഇടപാടുകാർ യുക്രെയ്നിലേക്ക് അനധികൃതമായി എത്തിക്കുകയാണെന്ന മാധ്യമ റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യമന്ത്രാലയം.
ഇന്ത്യൻ ആയുധങ്ങൾ അനധികൃതമായി യുക്രെയ്നിലെത്തുകയാണെന്നും ഇന്ത്യ ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഊഹാപോഹങ്ങൾ നിറച്ച തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ട് ആണ് ഇതെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺദിർ ജയ്സ്വാൾ പറഞ്ഞു.
രാജ്യാന്തര ചട്ടങ്ങളെല്ലാം പാലിച്ചാണ് ഇന്ത്യ ആയുധ ഇടപാടുകൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.