തമിഴ്നാട്ടിൽ കൊടുംക്രിമിനലിനെ വധിച്ചു
Thursday, September 19, 2024 2:19 AM IST
ചെന്നൈ: ആറു കൊലപാതകവും 17 കൊലപാതകശ്രമവും ഉൾപ്പെടെ അൻപതോളം ക്രിമിനൽ കേസുകളിലെ പ്രതിയെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു.
നോർത്ത് ചെന്നൈയിലെ വ്യാസർപാടിയിൽ ഒളിവിൽ കഴിഞ്ഞ ബാലാജിയാണ് പോലീസുകാർക്കുനേരേ വെടിയുതിർത്ത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെടിയേറ്റു കൊല്ലപ്പെട്ടത്.
ഇന്നലെ വെളുപ്പിന് 4.30നായിരുന്നു സംഭവം. വെടിവയ്പിൽ പോലീസ് വാഹനത്തിന്റെ ചില്ല് തകർന്നു. ബാലാജിയുടെ നെഞ്ചിനാണു വെടിയേറ്റത്. ഉടൻതന്നെ ഇയാളെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.