സിന്ധുനദി ജലക്കരാർ: പാക്കിസ്ഥാന് ഇന്ത്യയുടെ നോട്ടീസ്
Thursday, September 19, 2024 2:19 AM IST
ന്യൂഡൽഹി: സിന്ധുനദിയിലെ ജലം പങ്കുവയ്ക്കുന്നതു സംബന്ധിച്ച കരാർ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന് ഇന്ത്യ നോട്ടീസ് നൽകി. ജനസംഖ്യയിലെ മാറ്റം, പാരിസ്ഥിതിക പ്രശ്നം തുടങ്ങിയവയുടെ സാഹചര്യത്തിൽ കരാർ ഭേദഗതി ചെയ്യണമെന്നാണ് ഇന്ത്യയുടെ വാദം.
കഴിഞ്ഞമാസം 30നാണ് നോട്ടീസ് നൽകിയതെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. 1960 സെപ്റ്റംബർ 19 നാണ് ഇരുരാജ്യങ്ങളും കരാറിലൊപ്പിട്ടത്.