ജമ്മു കാഷ്മീരിൽ 59% പോളിംഗ്
Thursday, September 19, 2024 2:19 AM IST
ജമ്മു: ജമ്മു കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 59 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അന്തിമകണക്ക് വരുന്പോൾ പോളിംഗ് ശതമാനം ഉയരും. ഏഴു ജില്ലകളിലെ 24 മണ്ഡലങ്ങളാണ് ഇന്നലെ വിധിയെഴുത്ത് നടത്തിയത്.
അങ്ങിങ്ങ് ഉണ്ടായ ചില നിസാര സംഭവങ്ങൾ ഒഴിച്ചാൽ പോളിംഗ് പൊതുവേ സമാധാനപരമായിരുന്നു. 77 ശതമാനം പേർ വോട്ട് ചെയ്ത കിഷ്ത്വാർ ജില്ലയാണു പോളിംഗിൽ മുന്നിൽ. പുൽവാമയിലാണ് ഏറ്റവും കുറവ് -46 ശതമാനം.
കഴിഞ്ഞ ഏഴു തെരഞ്ഞെടുപ്പുകളേക്കാൾ(നാലു ലോക്സഭ, മൂന്നു നിയമസഭ ) ഉയർന്ന പോളിംഗ് ശതമാനമാണിത്. ജമ്മു കാഷ്മീരിൽ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് 25നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനും നടക്കും.