ക്വാഡ് ഉച്ചകോടി: പ്രധാനമന്ത്രി യുഎസിലേക്ക്
Wednesday, September 18, 2024 1:57 AM IST
ന്യൂഡൽഹി: നാലാമത് ക്വാഡ് ഉച്ചകോടയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലേക്കു പോകും.
യുഎസിലെ ഡെലവെയറിലുള്ള വിൽമിംഗ്ടണിൽ 21 നു തുടങ്ങുന്ന ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ജാപ്പനിസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനിസ് തുടങ്ങിയ രാഷ്ട്രത്തലവന്മാരും പങ്കെടുക്കും.
21നു ക്വാഡ് സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. 2025ലെ ക്വാഡ് സമ്മേളനത്തിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്.