നിതിൻ ജാംദാർ ഹൈക്കോടതി ചീഫ് ജസ്റ്റീസാകും
Thursday, September 19, 2024 2:19 AM IST
ന്യൂഡൽഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിതിൻ എം. ജാംദാറിനെ നിയമിക്കാനുള്ള നിർദേശം ആവർത്തിച്ച് സുപ്രീംകോടതി കൊളീജിയം.
ചീഫ് ജസ്റ്റീസുമാരുടെ നിയമനത്തിൽ നേരത്തേ കേന്ദ്രം എതിർപ്പറിയിച്ചതിനെത്തുടർന്ന് മൂന്ന് നിയമനങ്ങളിൽ കൊളീജിയം മാറ്റം വരുത്തിയെങ്കിലും കേരളത്തിലേക്കുള്ള നിയമനത്തിൽ മാറ്റം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ഇതോടെയാണ് ബോംബെ ഹൈക്കോടതി ജഡ്ജിയായ നിതിൻ ചീഫ് ജസ്റ്റീസ് ആകുമെന്നുറപ്പായത്. മഹാരാഷ്ട്രയിലെ സോളാപുർ സ്വദേശിയായ നിതിൻ ജാംദാർ 2012ലാണ് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്.