മറ്റത്തൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ വലിയ തോട് സംരക്ഷണ പദ്ധതിയാണ് ഉച്ചകോടിയിൽ അവതരിപ്പിക്കാനായി തെരഞ്ഞെടുത്തിട്ടുള്ളത്.
മാലിന്യം കുമിഞ്ഞുകൂടി ഉപയോഗശൂന്യമായ വലിയ തോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവീകരിച്ചതാണ് അംഗീകാരം ലഭിക്കാൻ കാരണം. ജലസംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി ആഗോളതലത്തിൽ ചർച്ച ചെയ്യുന്ന ഉച്ചകോടി ഇന്നു സമാപിക്കും.