തിരുപ്പതി ലഡു: ആന്ധ്രയിൽ ടിഡിപിയും വൈഎസ്ആർ കോൺഗ്രസും ഏറ്റുമുട്ടലിൽ
തിരുപ്പതി ലഡു: ആന്ധ്രയിൽ ടിഡിപിയും  വൈഎസ്ആർ കോൺഗ്രസും ഏറ്റുമുട്ടലിൽ
Friday, September 20, 2024 1:07 AM IST
അ​​മ​​രാ​​വ​​തി: മു​​ൻ സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് തി​​രു​​പ്പ​​തി ക്ഷേ​​ത്ര​​ത്തി​​ൽ ല​​ഡു നി​​ർ​​മി​​ക്കാ​​ൻ മൃ​​ഗ​​ക്കൊ​​ഴു​​പ്പ് ഉ​​പ​​യോ​​ഗി​​ച്ചു​​വെ​​ന്ന മു​​ഖ്യ​​മ​​ന്ത്രി എ​​ൻ. ച​​ന്ദ്ര​​ബാ​​ബു നാ​​യി​​ഡു​​വി​​ന്‍റെ ആ​​രോ​​പ​​ണം ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ൽ രാ​​ഷ്‌​​ട്രീ​​യ വി​​വാ​​ദ​​മാ​​കു​​ന്നു.

രാ​​ഷ്‌​​ട്രീ​​യ​​ല​​ക്ഷ്യ​​ത്തി​​നു​​വേ​​ണ്ടി​​യു​​ള്ള ഹീ​​ന​​മാ​​യ ആ​​രോ​​പ​​ണ​​മാ​​ണി​​തെ​​ന്ന് മു​​ൻ സ​​ർ​​ക്കാ​​രി​​നു നേ​​തൃ​​ത്വം ന​​ൽ​​കി​​യ വൈ​​എ​​സ്ആ​​ർ കോ​​ൺ​​ഗ്ര​​സ് പ്ര​​തി​​ക​​രി​​ച്ചു. ആ​​രോ​​പ​​ണം സാ​​ധൂ​​ക​​രി​​ക്കു​​ന്ന ലാ​​ബ് റി​​പ്പോ​​ർ​​ട്ടു​​മാ​​യാ​​ണ് ഇ​​തി​​നെ ടി​​ഡി​​പി പ്ര​​തി​​രോ​​ധി​​ച്ച​​ത്.

ബു​​ധ​​നാ​​ഴ്ച ചേ​​ർ​​ന്ന എ​​ൻ​​ഡി​​എ നി​​യ​​മ​​സ​​ഭാ ക​​ക്ഷി​​യോ​​ഗ​​ത്തി​​ലാ​​ണ് മു​​ൻ​​മു​​ഖ്യ​​മ​​ന്ത്രി വൈ.​​എ​​സ്. ജ​​ഗ​​ൻ​​മോ​​ഹ​​ൻ റെ​​ഡ്ഡി​​യു​​ടെ കാ​​ല​​ത്ത് തി​​രു​​പ്പ​​തി ല​​ഡു നി​​ർ​​മാ​​ണ​​ത്തി​​ന് നി​​ല​​വാ​​ര​​മി​​ല്ലാ​​ത്ത വ​​സ്തു​​ക്ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന​​താ​​യി ച​​ന്ദ്ര​​ബാ​​ബു നാ​​യി​​ഡു ആ​​രോ​​പി​​ച്ച​​ത്.


ഗു​​ജ​​റാ​​ത്ത് കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള ല​​ബോ​​റ​​ട്ടി ഇ​​ക്കാ​​ര്യം പ​​രി​​ശോ​​ധ​​ന​​യി​​ൽ സ്ഥി​​രീ​​ക​​രി​​ച്ച​​താ​​യി പി​​ന്നീ​​ട് ടി​​ഡി​​പി വ​​ക്താ​​വ് അ​​നാം വെ​​ങ്കി​​ട രാ​​മ​​ണ്ണ റെ​​ഡ്ഡി​​യും അ​​വ​​കാ​​ശ​​പ്പെ​​ട്ടു. ഇ​​തി​​നു​​പി​​ന്നാ​​ലെ ഇ​​രു​​പാ​​ർ​​ട്ടി​​യി​​ലെ​​യും നേ​​താ​​ക്ക​​ൾ ആ​​രോ​​പ​​ണ പ്ര​​ത്യാ​​രോ​​പ​​ണ​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.