ഡൽഹിയിൽ കെട്ടിടം തകർന്ന് നാലുപേർ മരിച്ചു
Thursday, September 19, 2024 2:19 AM IST
ന്യൂഡൽഹി: മധ്യഡൽഹിയിലെ ബാപ നഗറിൽ അഞ്ചുനില കെട്ടിടം തകർന്നുവീണ് നാലുപേർ മരിച്ചു. ചെരുപ്പുനിർമാണകേന്ദ്രവും തൊഴിലാളികളുടെ താമസസ്ഥലവുമായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ 14 പേർക്കു പരിക്കേറ്റു.
18 പേരെ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ നിന്ന് പുറത്തെത്തിച്ചു. 12 കാരനായ അമാൻ, മുഖ്ഹിം (25) മുജിബ് (18) മൊസിൻ (26) എന്നിവരാണ് മരിച്ചത്. യുപിയിലെ രാംപുർ സ്വദേശികളാണിവർ. കെട്ടിടത്തിലെ ചോർച്ചയാണ് അപകടകാരണമെന്ന് സംശയമുണ്ട്.
മഴക്കാലത്തിനു മുന്പ് നടത്തിയ പരിശോധനയിൽ കെട്ടിടത്തിന് ബലക്ഷയം ഉള്ളതായി കണ്ടെത്തിയിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു.