‘വേൾഡ് ഫുഡ് ഇന്ത്യ 2024’ന് തുടക്കം
Friday, September 20, 2024 1:07 AM IST
ന്യൂഡൽഹി: ആഗോള ഭക്ഷണ പ്രദർശന മേളയായ ‘വേൾഡ് ഫുഡ് ഇന്ത്യ 2024’ന് ഡൽഹിയിൽ തുടക്കമായി. ഭക്ഷ്യമേഖലയിലെ നവീകരണത്തിനും സുസ്ഥിരതയ്ക്കും സുരക്ഷയ്ക്കുമായി സർക്കാർ നിരവധി പരിഷ്കാരങ്ങൾ നടത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.
‘വേൾഡ് ഫുഡ് ഇന്ത്യ’യിലൂടെ രാജ്യത്തെ ഭക്ഷ്യസംസ്കരണമേഖല അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കുമെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ പറഞ്ഞു.
കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി ചടങ്ങ് ഉദഘാടനം ചെയ്തു. 90 രാജ്യങ്ങളെയും ഇന്ത്യയിലെ 26 സംസ്ഥാനങ്ങളെയും 18 കേന്ദ്രമന്ത്രാലയങ്ങളെയും പങ്കെടുപ്പിച്ച് നടക്കുന്ന മേള 22ന് സമാപിക്കും.
ഭക്ഷ്യസംസ്കരണത്തിന്റെ പുതിയ സാങ്കേതികവിദ്യകളും അന്താരാഷ്ട്രതലത്തിൽ ജനപ്രീതിയാർജിച്ച നൂറോളം കന്പനികളിലെ പ്രധാന ഉത്പന്നങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും.