ഒരാഴ്ചയ്ക്കുള്ളിൽ കേജരിവാൾ ഔദ്യോഗിക വസതി ഒഴിയും
Thursday, September 19, 2024 2:19 AM IST
ന്യൂഡൽഹി: ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി അരവിന്ദ് കേജരിവാൾ ഒഴിയുമെന്നും മുഖ്യമന്ത്രി എന്ന നിലയിലുണ്ടായിരുന്ന എല്ലാ സർക്കാർ സൗകര്യങ്ങളും ഉപേക്ഷിക്കുമെന്നും ആം ആദ്മി പാർട്ടി (എഎപി) എംപി സഞ്ജയ് സിംഗ് അറിയിച്ചു.
ഔദ്യോഗിക വസതി ഒഴിയുന്നതിനെ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി എഎപി പ്രവർത്തകർ എതിർത്തെങ്കിലും കേജരിവാൾ, ദൈവം തന്നെ സംരക്ഷിക്കുമെന്ന് പറഞ്ഞു തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നുവെന്ന് സഞ്ജയ് സിംഗ് പറഞ്ഞു. കേജരിവാൾ ഡൽഹിയിൽതന്നെ താമസം തുടരുമെന്നും പുതിയൊരു വീടിനുള്ള അന്വേഷണത്തിലാണെന്നും എംപി അറിയിച്ചു.