നൂറിന്‍റെ നിറവിൽ മോദി 3.0
നൂറിന്‍റെ നിറവിൽ മോദി 3.0
Wednesday, September 18, 2024 12:06 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നാം എ​ൻ​ഡി​എ സ​ർ​ക്കാ​ർ 100 ദി​വ​സ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. മോ​ദി 3.0 നൂ​റ് ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾത​ന്നെ രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി 74-ാം ജ​ന്മ​ദി​ന​വും ആ​ഘോ​ഷി​ച്ചു.

രാ​ജ്യ​ത്തി​ന് വി​വി​ധ പ​ദ്ധ​തി​ക​ൾ സ​മ്മാ​നി​ച്ചു​കൊ​ണ്ടാ​ണ് പ്ര​ധാ​ന​മ​ന്ത്രി ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന പ​ദ്ധ​തി​യി​ലൂ​ടെ ഭൂ​വ​നേ​ശ്വ​റി​ലെ പി​ന്നാ​ക്ക സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് 26 ല​ക്ഷം വീ​ടു​ക​ളാ​ണ് പ്ര​ധ​ന​മ​ന്ത്രി അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത്. ഇ​തു കൂ​ടാ​തെ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​നും ഹൈ​വേ വി​ക​സ​ന​ത്തി​നു​മാ​യി 1000 കോ​ടി​യി​ല​ധി​കം ചെ​ല​വു​ള്ള പ​ദ്ധ​തി​ക​ളും മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ലൂ​ടെ ആ​ഭ്യ​ന്ത​ര-​വൈ​ദേ​ശി​ക പ്ര​തി​രോ​ധം മെ​ച്ച​പ്പെ​ടു​ത്തി ഒ​രു ശ​ക്ത​മാ​യ ഇ​ന്ത്യ​യെ പ​ടു​ത്തു​യ​ർ​ത്താ​ൻ ക​ഴി​ഞ്ഞെ​ന്ന് നൂ​റു ക​ർ​മ​ദി​ന​ങ്ങ​ളി​ലെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് കാ​ർ​ഡ് പു​റ​ത്തി​റ​ക്കി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പ​റ​ഞ്ഞു.

മൂ​ന്നാം ത​വ​ണ അ​ധി​കാ​ര​ത്തി​ലേ​റി​യ മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ 100 ദി​വ​സ​ത്തി​നു​ള്ളി​ൽ 15 ല​ക്ഷം കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യെ​ന്ന് അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി. 25,000 ഗ്രാ​മ​ങ്ങ​ളെ റോ​ഡ് മാ​ർ​ഗം ബ​ന്ധി​പ്പി​ക്കു​ന്ന 49,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യും ഇ​തി​ലു​ൾ​പ്പെ​ടും.


50,600 കോ​ടി രൂ​പ​യ്ക്ക് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ്ര​ധാ​ന റോ​ഡു​ക​ൾ വി​ക​സി​പ്പി​ക്കാ​നും കേ​ന്ദ്രം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​ൻ അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 5000 സൈ​ബ​ർ ക​മാ​ൻ​ഡോ​ക​ളെ വി​ന്യ​സി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​റ​ഞ്ഞു. യു​വാ​ക്ക​ൾ​ക്കാ​യി ര​ണ്ട് ല​ക്ഷം കോ​ടി​യു​ടെ പ​ദ്ധ​തി പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ നാ​ലു കോ​ടി​യി​ല​ധി​കം യു​വ​ജ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​ഴി പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു. ഒ​മ്പ​തു കോ​ടി​യി​ല​ധി​കം ക​ർ​ഷ​ക​ർ​ക്ക് പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ യോ​ജ​ന​യു​ടെ പ​തി​നേ​ഴാം ഗ​ഡു പ്ര​കാ​രം 20,000 കോ​ടി രൂ​പ ന​ൽ​കി​യെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

സെ​ൻ​സ​സ് ന​ട​പ​ടി​ക​ൾ ഉ​ട​നെ ആ​രം​ഭി​ക്കു​മെ​ന്നും മൂ​ന്നാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തുത​ന്നെ ‘ഒ​രു രാ​ജ്യം ഒ​റ്റ തെ​ര​ഞ്ഞെ​ടു​പ്പ്’ ന​ട​പ്പി​ലാ​ക്കു​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.