നന്ദിനി പാലിന് രണ്ടു രൂപ വർധിപ്പിച്ചു
നന്ദിനി പാലിന്  രണ്ടു രൂപ വർധിപ്പിച്ചു
Wednesday, June 26, 2024 1:43 AM IST
ബം​​​​ഗ​​​​ളൂ​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​ക മി​​​​ൽ​​​​ക്ക് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍റെ (​​​​കെ​​​​എം​​​​എ​​​​ഫ്) ന​​​​ന്ദി​​​​നി പാ​​​​ൽ ലി​​​​റ്റ​​​​റി​​​​ന് ര​​​​ണ്ടു വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു. വി​​​​ലവ​​​​ർ​​​​ധ​​​​ന ഇ​​​​ന്നു പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ലാ​​​​കും.

പാ​​​​ൽ വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് പ്ര​​​​തി​​​​പ​​​​ക്ഷം രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​ന് ഒ​​​​ന്നും ചെ​​​​യ്യാ​​​​നി​​​​ല്ലെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​ന്ധ​​​​ന വി​​​​ല്പ​​​​നനി​​​​കു​​​​തി വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​തോ​​​​ടെ പെ​​​​ട്രോ​​​​ൾ ലി​​​​റ്റ​​​​റി​​​​ന് മൂ​​​​ന്നു രൂ​​​​പ​​​​യും ഡി​​​​സ​​​​ലി​​​​ന് 3.50 രൂ​​​​പ​​​​യും കൂ​​​​ടി​​​​യി​​​​രു​​​​ന്നു.


അ​​​​തേ​​​​സ​​​​മ​​​​യം, പാ​​​​ലി​​​​ന് ര​​​​ണ്ടു രൂ​​​​പ അ​​​​ധി​​​​കം ന​​​​ല്കു​​​​ന്പോ​​​​ൾ അ​​​​ര​​​​ലി​​​​റ്റ​​​​ർ, ഒ​​​​രു ലി​​​​റ്റ​​​​ർ പാ​​​​യ്ക്ക​​​​റ്റു​​​​ക​​​​ളി​​​​ൽ 50 മി​​​​ല്ലി ലി​​​​റ്റ​​​​ർ പാ​​​​ൽ അ​​​​ധി​​​​കം ന​​​​ല്കു​​​​മെ​​​​ന്ന് കെ​​​​എം​​​​എ​​​​ഫ് പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ​​​​യു​​​​ടെ അ​​​​ന്പ​​​​താം വാ​​​​ർ​​​​ഷി​​​​കം ആ​​​​ഘോ​​​​ഷി​​​​ക്കാ​​​​നാ​​​​ണ് സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ സ​​​​ർ​​​​ക്കാ​​​​ർ പാ​​​​ൽ​​​​വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​തെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ആ​​​​ർ. അ​​​​ശോ​​​​ക​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.