പ്രഫ. എം.പി. മന്മഥൻ അനുസ്മരണം കോൽക്കത്തയിൽ
Wednesday, June 26, 2024 1:43 AM IST
കോ​ൽ​ക്ക​ത്ത: അ​ക്ഷ​യ പു​സ്ത​ക നി​ധി​യു​ടെ​യും കോ​ൽ​ക്ക​ത്ത കൈ​ര​ളി സ​മാ​ജ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ഫ. എം.​പി. മ​ന്മ​ഥ​ൻ അ​നു​സ്മ​ര​ണ​വും അ​ക്ഷ​യ ദേ​ശീ​യ പു​ര​സ്കാ​ര​സ​മ​ർ​പ്പ​ണ​വും കോ​ൽ​ക്ക​ത്ത അ​ഹീ​ന്ദ്ര മ​ഞ്ച ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

ജൂ​ലൈ ആ​റി​നു സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​നം പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി മു​ൻ സെ​ക്ര​ട്ട​റി പാ​യി​പ്ര രാ​ധാ​കൃ​ഷ്ണ​ൻ പ്ര​ഫ. എം.​പി. മ​ന്മ​ഥ​ൻ അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.


കോ​ൽ​ക്ക​ത്ത കൈ​ര​ളി സ​മാ​ജം, പി.​കെ. പ​ണി​ക്ക​ർ, ന​ന്ദി​നി മേ​നോ​ൻ എ​ന്നി​വ​ർ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ ന​ല്കും. കൊ​ൽ​ക്ക​ത്ത കൈ​ര​ളി സ​മാ​ജ​ത്തി​നു​വേ​ണ്ടി ടി.​കെ. ഗോ​പാ​ല​ൻ സ്വാ​ഗ​ത​വും ഊ​ർ​മി​ള നാ​യ​ർ ന​ന്ദി​യും പ​റ​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.