ഒഡീഷയെ മോഹൻ ചരൻ മാജി നയിക്കും; സത്യപ്രതിജ്ഞ ഇന്ന്
ഒഡീഷയെ മോഹൻ ചരൻ മാജി നയിക്കും; സത്യപ്രതിജ്ഞ ഇന്ന്
Wednesday, June 12, 2024 1:27 AM IST
ഭുവ​​​​​നേ​​​​​ശ്വ​​​​​ർ: ഒ​​​​​ഡീ​​​​​ഷ​​​​​യെ ന​​​​​യി​​​​​ക്കാ​​​​​ൻ മോ​​​​​ഹ​​​​​ൻ ച​​​​​ര​​​​​ൻ മാ​​​​​ജി​​​​​ക്കു നി​​​​​യോ​​​​​ഗം. ഇ​​​​​ന്ന​​​​​ലെ ഭുവ​​​​​നേ​​​​​ശ്വ​​​​​റി​​​​​ൽ ചേ​​​​​ർ​​​​​ന്ന ബി​​​​​ജെ​​​​​പി നി​​​​​യ​​​​​മ​​​​​സ​​​​​ഭാക​​​​​ക്ഷി​​​​​ യോ​​​​​ഗം മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി 52 കാ​​​​​ര​​​​​നാ​​​​​യ മോ​​​​​ഹ​​​​​ൻ ച​​​​​ര​​​​​ൻ മാ​​​​​ജി​​​​​യെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തു.

കെ.​​​​​വി. സിം​​​​​ഗ് ദി​​​​​യോ​​​​​യെ​​​​​യും പ്രാ​​​​​വ​​​​​തി പാ​​​​​രി​​​​​ദ​​​​​യെ​​​​​യും ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​മാ​​​​​രാ​​​​​ക്കാ​​​​​നും തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു​​​​​വെ​​​​​ന്ന് കേ​​​​​ന്ദ്ര പ്ര​​​​​തി​​​​​രോ​​​​​ധ​​​​​മ​​​​​ന്ത്രി രാ​​​​​ജ്നാ​​​​​ഥ് സിം​​​​​ഗ് അ​​​​​റി​​​​​യി​​​​​ച്ചു. യോ​​​​​ഗ​​​​​ത്തി​​​​​ൽ കേ​​​​​ന്ദ്ര​​​​​നി​​​​​രീ​​​​​ക്ഷ​​​​​ക​​​​​നാ​​​യി കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രി ഭൂ​​​​​പീ​​​​​ന്ദ​​​​​ർ യാ​​​​​ദ​​​​​വും പ​​​​​ങ്കെ​​​​​ടു​​​ത്തു.

ഇ​​​​​ന്നു ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​റി​​​​​ലെ ജ​​​​​ന​​​​​താ മൈ​​​​​താ​​​​​ന​​​​​ത്താണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. പു​​​​​രി ജ​​​​​ഗ​​​​​ന്നാ​​​​​ഥ ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ൽ ദ​​​​​ർ​​​​​ശ​​​​​നം ന​​​​​ട​​​​​ത്തി​​​​​യ​​​​​ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രി​​​​​ക്കും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി എ​​​​​ത്തു​​​​​ക. പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര ​​​മോ​​​​​ദി ച​​​ട​​​ങ്ങി​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കും.


ആ​​​​​ന്ധ്ര​​​​​യി​​​​​ൽ എ​​​​​ൻ. ച​​​​​ന്ദ്ര​​​​​ബാ​​​​​ബു നാ​​​​​യി​​​​​ഡു​​​​​വി​​​​​ന്‍റെ സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ​​​​​യി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​ശേ​​​​​ഷ​​​​​ം പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ഒഡീഷയിലെ ത്തും. തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി 24 വ​​​​​ർ​​​​​ഷം അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലി​​​​​രു​​​​​ന്ന ന​​​​​വീ​​​​​ൻ പ​​​​​ട്നാ​​​​​യി​​​​​ക്കി​​​​​ന്‍റെ ബി​​​​​ജെ​​​​​ഡി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു പ​​​​​ക​​​​​ര​​​​​മാ​​​​​ണ് മോ​​​​​ഹ​​​​​ൻ ച​​​​​ര​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലുള്ള ബി​​​​​ജെ​​​​​പി സ​​​​​ർ​​​​​ക്കാ​​​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.