ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഫൗണ്ടേഷൻ പുരസ്കാരം വി.എം. സുധീരന്
Saturday, May 31, 2025 2:29 AM IST
മാവേലിക്കര: രണ്ട് ദശാബ്ദക്കാലം മാവേലിക്കര രൂപതയുടെ ബിഷപ്പായിരുന്ന ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസിന്റെ പേരിലുള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് മുതിർന്ന രാഷ്ട്രീയ നേതാവും മുൻ മന്ത്രിയുമായ വി.എം. സുധീരനെ തെരഞ്ഞെടുത്തു.
ജനപക്ഷ ഇടപെടലുകൾ നടത്തുന്നതിൽ സദാ ജാഗരൂകനായ അദ്ദേഹത്തിന്റെ മികച്ച സാമൂഹികക്ഷേമ പ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് പുരസ്കാരം.
ജൂൺ അഞ്ചിനു കറ്റാനത്ത് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസിന് നൽകുന്ന സ്നേഹാദരവ് ചടങ്ങിൽ കെ.സി. വേണുഗോപാൽ എംപി. പുരസ്കാരവും പ്രശസ്തിപത്രവും സമർപ്പിക്കുമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ എൻ.എം. നസീർ, സെക്രട്ടറി സി.ടി. വർഗീസ് എന്നിവർ അറിയിച്ചു.