വിശ്വാസത്തിന്റെ ആഴം കൂട്ടുന്ന അടയാളം: ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി
Sunday, June 1, 2025 2:34 AM IST
വിളക്കന്നൂർ: പരിശുദ്ധ കുർബാനയിൽ ഈശോയുടെ യഥാർഥ സാ ന്നിധ്യത്തെക്കുറിച്ചുള്ള നമ്മുടെ വിശ്വാസത്തിനു സ്വർഗം നല്കിയ ദൃശ്യമായ അടയാളമാണ് വിളക്കന്നൂരിലേതെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
വിളക്കന്നൂരിലെ ദിവ്യകാരുണ്യ അടയാളത്തിനു വത്തിക്കാന്റെ അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്ന സമൂഹബലിമധ്യേ വചനസന്ദേശം നല്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി.
നമ്മൾക്ക് ലഭിച്ചിരിക്കുന്ന അടയാളം നമ്മുടെ ഇടയിൽ വിശ്വാസത്തിന്റെ തീ ആളിക്കത്തിക്കാനും ദിവ്യകാരുണ്യത്തോടുള്ള സ്നേഹം വർധിപ്പിക്കാനും സഹായിക്കുമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.