ധന്യന്‍ മാര്‍ കുര്യാളശേരിയുടെ ചരമ ശതാബ്ദി നാളെ
Sunday, June 1, 2025 2:34 AM IST
ചങ്ങനാശേരി: ചങ്ങനാശേരി രൂപതയുടെ പ്രഥമമെത്രാനും ആരാധന സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ ചരമ ശതാബ്ദി ആഘോഷം നാളെ അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും.
രാവിലെ ആറിന് വിശുദ്ധ കുര്‍ബാനയ്ക്കും അനുസ്മരണ കര്‍മങ്ങള്‍ക്കും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യാകാര്‍മികത്വം വഹിക്കും.
7.30ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. 10.30ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധകുര്‍ബാന അര്‍പ്പിക്കും.
ഉച്ചയ്ക്ക് 12ന് നേര്‍ച്ച സദ്യ. തുടര്‍ന്നു മാര്‍ തോമസ് കുര്യാളശേരി വികാരിയായി സേവനം അനുഷ്ഠിച്ച പള്ളികളിലേ വൈദികരുടെ കാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാന. രണ്ടിന് പരിശുദ്ധ ദിവ്യകാരുണ്യാരാധന. വൈകുന്നേരം അഞ്ചിന് വിശുദ്ധകുര്ബാനയ്ക്ക് വികാരി ഫാ. ജോസഫ് വാണിയപുരയ്ക്കല്‍ മുഖ്യാകാര്‍മികത്വം വഹിക്കും.