ഡോ. ജോസഫ് ജോർജ് മൂലമറ്റം കോളജ് പ്രിൻസിപ്പൽ
Sunday, June 1, 2025 2:33 AM IST
അറക്കുളം: മൂലമറ്റം സെന്റ് ജോസഫ് കോളജ് പ്രിൻസിപ്പലായി ഡോ. ജോസഫ് ജോർജ് നിയമിതനായി നിലവിൽ മാനേജ്മെന്റ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിന്റെ മേധാവിയാണ്.
മഹാത്മാഗാന്ധി യൂണിവേഴ് സിറ്റി ബോർഡ് ഓഫ് എക്സാമിനേഷൻസ് ചെയർമാൻ, വിവിധ ഓട്ടോണോമസ് കോളജുകളിലെ ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ, ദേശീയ അന്തർദേശീയ സെമിനാറുകളുടെ പ്രബന്ധാവതാരകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു വരുന്ന ഡോ. ജോസഫ് ജോർജ് മികച്ച സംഘാടകൻകൂടിയാണ്.
മൂവാറ്റുപുഴ നിർമല കോളജ് അധ്യാപകനായിരുന്ന കോതമംഗലം ചെട്ടിശേരിൽ പരേതനായ പ്രൊഫ. സി.ഡി. വർക്കിയുടെയും മേരിക്കുട്ടി വർക്കിയുടെയും പുത്രനാണ്.
വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജ് ആൻഡ് ടെക്നോളജിയിലെ അസിസ്റ്റന്റ് പ്രഫസറായ റോസ്മേരി ബേബിയാണ് ഭാര്യ. മക്കൾ: മെഡിക്കൽ വിദ്യാർഥിനി ലാനി മാരിറ്റ് ജോസഫ്, പത്താം ക്ലാസ് വിദ്യാർഥിനി ലിയാൻ ടെസ് ജോസഫ്.