കൊ​​​ച്ചി: ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ "ജോ​​​യ് ഹോം​​​സ്' പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി നി​​​ർ​​​മി​​​ച്ച 50 വീ​​​ടു​​​ക​​​ൾ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ അ​​​ർ​​​ഹ​​​രാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു കൈ​​​മാ​​​റി. ബം​​​ഗ​​​ളൂരു​​​വി​​​ലെ നിം​​​ഹാ​​​ൻ​​​സ് ക​​​ണ്‍​വെ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ക​​​ർ​​​ണാ​​​ട​​​ക ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ജി. ​​​പ​​​ര​​​മേ​​​ശ്വ​​​ര താ​​​ക്കോ​​​ൽ​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സാ​​​മൂ​​​ഹി​​​ക​​​വും സാ​​​ന്പ​​​ത്തി​​​ക​​​വു​​​മാ​​​യി പി​​​ന്നാ​​​ക്കം​​​ നി​​​ൽ​​​ക്കു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കാ​​​യി സു​​​ര​​​ക്ഷി​​​ത​​​​​​മാ​​​യ ഭ​​​വ​​​ന​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ച്ചു കൈ​​​മാ​​​റു​​​ക എ​​​ന്ന​​​താ​​​ണ് "ജോ​​​യ് ഹോം​​​സ്' പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​ധാ​​​ന ല​​​ക്ഷ്യം.

ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ കോ​​​ർ​​​പ​​​റേ​​​റ്റ് സോ​​​ഷ്യ​​​ൽ റെ​​​സ്പോ​​​ണ്‍​സി​​​ബി​​​ലി​​​റ്റി ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് "ജോ​​​യ് ഹോം​​​സ്' എ​​​ന്ന പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി‌​​​വ​​​രു​​​ന്ന​​​ത്.

ഇ​​​തു​​​വ​​​രെ 414 വീ​​​ടു​​​ക​​​ൾ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ കേ​​​ര​​​ളം, ക​​​ർ​​​ണാ​​​ട​​​ക, ത​​​മി​​​ഴ്നാ​​​ട് എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ർ​​​മി​​​ച്ച് ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു കൈ​​​മാ​​​റി​​​യ​​​ത്.


ഈ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ കീ​​​ഴി​​​ൽ 500 ച​​​തു​​​ര​​​ശ്ര​ അ​​​ടി​​​യോ​​​ളം വി​​​സ്തീ​​​ർ​​​ണ​​​ത്തി​​​ൽ നി​​​ർ​​​മി​​​ച്ച ഓ​​​രോ വീ​​​ടി​​​ന്‍റെ​​​യും നി​​​ർ​​​മാ​​​ണ​​​ച്ചെല​​​വ് 7.5 ല​​​ക്ഷ​​​മാ​​​ണ്. പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ങ്ങ​​​ൾ അ​​​തി​​​ജീ​​​വി​​​ച്ച​​​വ​​​രെ​​​യും എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ ബാ​​​ധി​​​ത​​​രെ​​​യും ഈ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ച​​​ട​​​ങ്ങി​​​ൽ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ പു​​​തു​​​താ​​​യി 50 വീ​​​ടു​​​ക​​​ൾ​​​കൂ​​​ടി നി​​​ർ​​​മി​​​ച്ചു​​​ന​​​ൽ​​​കു​​​മെ​​​ന്ന് ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ച‌ടങ്ങിൽ എ​​മ്മാ​​ർ പ്രോ​​പ്പ​​ർ​​ട്ടീ​​സി​​ന്‍റെ സി​​ഇ​​ഒ മു​​ഹ​​മ്മ​​ദ് റി​​ഹാ​​ൻ ന​​വാ​​ബ്, കെ​​എ​​സ്ആ​​ർ​​ടി​​സി വൈ​​സ് ചെ​​യ​​ർ​​മാ​​ൻ മു​​ഹ​​മ്മ​​ദ് റി​​സ്വാ​​ൻ ന​​വാ​​ബ്, ബം​​ഗ​​ളൂ​​രു ജ്വ​​ല്ലേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ പ്ര​​സി​​ഡ​​ന്‍റ് ചേ​​ത​​ൻ കു​​മാ​​ർ മെ​​ഹ്ത, ജോ​​യ് ആ​​ലു​​ക്കാ​​സ് ഗ്രൂ​​പ്പ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ തോ​​മ​​സ് മാ​​ത്യു തുടങ്ങിയവ​​ർ പങ്കെടുത്തു.