പ​​​ടു​​​പ്പ് (​​കാ​​സ​​ർ​​ഗോ​​ഡ്): മ​​​ല​​​യാ​​​ളി യു​​​വാ​​​വ് സൗ​​​ദി​​​യി​​​ല്‍ വെ​​​ടി​​​യേ​​​റ്റു കൊ​​ല്ല​​പ്പെ​​ട്ട​​​താ​​​യി ബ​​​ന്ധു​​​ക്ക​​​ള്‍​ക്കു വി​​​വ​​​രം ല​​​ഭി​​​ച്ചു. കു​​​റ്റി​​​ക്കോ​​​ല്‍ പ​​​ടു​​​പ്പ് ഏ​​​ണി​​​യാ​​​ടി സ്വ​​​ദേ​​​ശി കു​​​മ്പ​​​ക്കോ​​​ട് ബ​​​ഷീ​​​ര്‍ (42) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ 15 വ​​​ര്‍​ഷ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി ടാ​​​ക്‌​​​സി ഡ്രൈ​​​വ​​​റാ​​​യി ജോ​​​ലി ചെ​​​യ്തു​​വ​​​രി​​​ക​​​യാ​​​ണ് ബ​​​ഷീ​​​ര്‍.

ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി 11.30ഓ​​​ടെ കാ​​​ര്‍ ക​​​ഴു​​​കി​​​ക്കൊ​​​ണ്ടി​​​രി​​​ക്ക​​​വേ​​യാ​​ണു വെ​​​ടി​​​യേ​​​റ്റ​​​തെ​​​ന്നാ​​​ണ് അ​​റി​​യു​​ന്ന​​ത്. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​റി​​​വാ​​​യി​​​ട്ടി​​​ല്ല. നാ​​​ലു​​​മാ​​​സം മു​​​മ്പ് അ​​​വ​​​ധി​​​ക്കു നാ​​​ട്ടി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു. മൃ​​​ത​​​ദേ​​​ഹം ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ മോ​​​ര്‍​ച്ച​​​റി​​​യി​​​ല്‍. മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ​​​യും പ​​​രേ​​​ത​​​യാ​​​യ മ​​​റി​​​യു​​​മ്മ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. ഭാ​​​ര്യ: ന​​​സ്രി​​​യ. മ​​​ക്ക​​​ള്‍: ഫി​​​ദ, മു​​​ഹ​​​മ്മ​​​ദ്, ആ​​​ദി​​​ല്‍. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: അ​​​ബൂ​​​ബ​​​ക്ക​​​ര്‍, അ​​​സൈ​​​നാ​​​ര്‍, ക​​​രീം, റ​​​സാ​​​ഖ്.