ച​ങ്ങ​നാ​ശേ​രി: കാ​ല​വ​ര്‍ഷ കെ​ടു​തി​ക​ളി​ല്‍ മ​ര​വി​ച്ചു നി​ല്‍ക്കു​ന്ന കു​ട്ട​നാ​ട​ന്‍ ജ​ന​ത​യ്ക്ക് ഒ​പ്പം എ​ന്നും ഉ​ണ്ടാ​വു​മെ​ന്ന് ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍.

കു​ട്ട​നാ​ട​ന്‍ ജ​ന​ത ഇ​ന്ന് നേ​രി​ടു​ന്ന ഈ ​ഭീ​ക​രാ​വ​സ്ഥ പ​രി​സ്ഥി​തി ആ​ഘാ​ത​ങ്ങ​ളു​ടെ പ​ഠ​ന​വും കൃ​ത്യ​മാ​യ പ്ലാ​നിം​ഗും ഇ​ല്ലാ​തെ​യു​ള്ള വി​ക​സ​ന​ത്തി​ന്‍റെ​യും പ​ദ്ധ​തി​ക​ളി​ല്‍ ഉ​ണ്ടാ​വു​ന്ന വീ​ഴ്ച​ക​ളു​ടെ​യും ഫ​ല​മാ​ണെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

മാ​മ്പു​ഴ​ക്ക​രി ക്രി​സ് ഇ​ന്‍ഫാം സെ​ന്റ​റി​ല്‍ വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ല്‍ ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൂ​ട്ടാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളോ​ടെ മാ​ത്ര​മേ കു​ട്ട​നാ​ടി​ന്‍റെ ദു​രി​താ​വ​സ്ഥ​യെ നേ​രി​ടു​വാ​ന്‍ പ​റ്റു​ക​യു​ള്ളൂ​വെ​ന്നും മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.


യോ​ഗ​ത്തി​ല്‍ അ​തി​രൂ​പ​ത വി​കാ​രി​ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​ക്കാ​ട്, ഇ​ന്‍ഫാം ക്രി​സ് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് താ​ന്നി​യ​ത്ത്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സോ​ണി പ​ള്ളി​ച്ചി​റ​യി​ല്‍, സേ​വി​ച്ച​ന്‍ മു​ഹ​മ്മ,ഇ​ന്‍ഫാം സം​സ്ഥാ​ന ജോ​യി​ന്റ് സെ​ക്ര​ട്ട​റി ടോം ​ജോ​സ​ഫ് ച​മ്പ​ക്കു​ളം, ജോ​സ് ഡൊ​മി​നി​ക്ക്, ജി​ജി മൈ​ക്കി​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.