മീന്‍ പിടിക്കാന്‍ പോയ യുവാവ് വള്ളം മറിഞ്ഞു മരിച്ചു
Sunday, June 1, 2025 2:33 AM IST
തിരുവല്ല: നിരണം പാടശേഖരത്തില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് വള്ളം മറിഞ്ഞ് മുങ്ങി മരിച്ചു. നിരണം സെന്‍ട്രല്‍ കോട്ടയ്ക്കച്ചിറയില്‍ രാജേഷാണ് ( അബു, 45 ) മരിച്ചത്.
ഇന്നലെ വൈകുന്നേരം 5.15 ഓടെ മുട്ടുങ്കേരി പാലത്തിനു സമീപത്തെ പാടശേഖരത്തിലായിരുന്നു അപകടം. പാടശേഖരത്തിനു മധ്യത്തിലേക്ക് വെള്ളത്തില്‍ പോകവേ ഒഴുക്കില്‍പ്പെട്ട് വെള്ളം മറിയുകയായിരുന്നു.
നീന്തല്‍ വശമില്ലാതിരുന്ന രാജേഷ് വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു. സംഭവം കണ്ട അടുത്ത ബന്ധു ബഹളം വച്ചതോടെ ഓടിയെത്തിയ സമീപവാസികള്‍ ചേര്‍ന്ന് രാജേഷിനെ മുങ്ങിയെടുത്ത് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിൽ. ഭാര്യ: സജിത, മക്കൾ: അഖില്‍, രജനി.