തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ അ​​​ക്കാ​​​ദ​​​മി​​​ക് ക​​​ല​​​ണ്ട​​​റി​​​ന് അം​​​ഗീ​​​കാ​​​ര​​​മാ​​​യി. പു​​​തി​​​യ അ​​​ക്കാ​​​ദ​​​മി​​​ക് ക​​​ല​​​ണ്ട​​​ർ പ്ര​​​കാ​​​രം വെ​​​ള്ളി​​​യാ​​​ഴ്ച ഒ​​​ഴി​​​കെ​​​യു​​​ള്ള അ​​​ധ്യ​​​യ​​​ന ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഹൈ​​​സ്കൂ​​​ളി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള​​​തി​​​നേ​​​ക്കാ​​​ൾ അ​​​ര​​​മ​​​ണി​​​ക്കൂ​​​ർ ക്ലാ​​​സ് സ​​​മ​​​യം കൂ​​​ടും.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചേ​​​ർ​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ ഗു​​​ണ​​​നി​​​ല​​​വാ​​​ര മേ​​​ൽ​​​നോ​​​ട്ട സ​​​മി​​​തി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​യി​​​ൽ ഇ​​​ന്ന​​​ലെ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ഒ​​​പ്പു​​​വ​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് സ​​​മ​​​യ മാ​​​റ്റം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള അ​​​ക്കാ​​​ദ​​​മി​​​ക് ക​​​ല​​​ണ്ട​​​റി​​​ന് അം​​​ഗീ​​​കാ​​​ര​​​മാ​​​യ​​​ത്.

ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കെ​​​ഇ​​​ആ​​​ർ പ്ര​​​കാ​​​രം 1100 പ​​​ഠ​​​ന​​​മ​​​ണി​​​ക്കൂ​​​ർ വേ​​​ണം. 198 അ​​​ധ്യ​​​യ​​​ന ദി​​​വ​​​സ​​​ങ്ങ​​​ളും ആ​​​റു ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തത് ഹൈ​​​സ്കൂ​​​ളി​​​ൽ 204 അ​​​ധ്യ​​​യ​​​ന ദി​​​വ​​​സ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ക.


എ​​​ൽ​​​പി വി​​​ഭാ​​​ഗ​​​ത്തി​​​ൽ 198 അ​​​ധ്യ​​​യ​​​ന ദി​​​വ​​​സ​​​ങ്ങ​​​ളും 800 പ​​​ഠ​​​ന മ​​​ണി​​​ക്കൂ​​​റു​​​ക​​​ളും യു​​​പി വി​​​ഭാ​​​ഗ​​​ത്തി​​​ൽ 198 അ​​​ധ്യ​​​യ​​​ന ദി​​​വ​​​സ​​​ങ്ങ​​​ളും ര​​​ണ്ട് ശ​​​നി​​​യാ​​​ഴ്ചക​​​ൾകൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി 200 അ​​​ധ്യ​​​യ​​​ന ദി​​​വ​​​സ​​​ങ്ങ​​​ൾ ആ​​​വും ഉ​​​ണ്ടാ​​​വു​​​ക. 1000 പ​​​ഠ​​​ന മ​​​ണി​​​ക്കൂ​​​റു​​​ക​​​ളാ​​​ണ് യു​​​പി വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ണ്ടാ​​​വു​​​ക.

ഹൈ​​​സ്കൂ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മാ​​​ത്ര​​​മാ​​​യി ക്ലാ​​​സ് സ​​​മ​​​യ​​​ത്തി​​​ൽ മാ​​​റ്റം വ​​​രു​​​ത്തു​​​ന്പോ​​​ൾ സ്കൂ​​​ൾ ബ​​​സ് ക്ര​​​മീ​​​ക​​​ര​​​ണം ഉ​​​ൾ​​​പ്പെ​​​യെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ അ​​​താ​​​ത് സ്കൂ​​​ളു​​​ക​​​ൾ അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് പ്ര​​​തി​​​സ​​​ന്ധി ഉണ്ടാക്കാനും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.