നെയിംസ്ലിപ്പിൽ ലഹരിവിരുദ്ധ അവബോധവുമായി ഡ്രഗ്സ് കണ്ട്രോൾ വകുപ്പ്
Sunday, June 1, 2025 2:33 AM IST
തിരുവനന്തപുരം: ലഹരിക്കെതിരേ കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി നെയിം സ്ലിപ്പ് പുറത്തിറക്കാൻ സംസ്ഥാന ഡ്രഗ്സ് കണ്ട്രോൾ വകുപ്പ്.
ലഹരിയുടെ ദൂഷ്യവശങ്ങളെപ്പറ്റി കുട്ടിക്കാലം മുതലേ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നെയിം സ്ലിപ്പ് തെരഞ്ഞെടുത്തതെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് നെയിം സ്ലിപ്പ് വിതരണം ചെയ്യുക. പ്രിയങ്കരരായ സിനിമ- സ്പോർട്സ് താരങ്ങളുടെ കാരിക്കേച്ചറിൽ കുട്ടികൾക്കു മനസിലാകുന്ന തരത്തിലുള്ള ക്യാപ്ഷനുകളാണ് ഉൾപ്പെടുത്തിയത്.
ദിവസം പലപ്രാവശ്യം ബുക്കുകൾ നോക്കുന്നതിലൂടെ ഇതിലെ സന്ദേശം കുട്ടികളിലെത്തിക്കാനുമാകും.