കെ. മുരളീധരനു മറുപടിയുമായി ഡോ. ജോ ജോസഫ്
Saturday, May 31, 2025 2:28 AM IST
കൊച്ചി: തൃക്കാക്കരയില്‍ മത്സരിപ്പിച്ച് ഒരു ഡോക്ടറെ സിപിഎം വഴിയാധാരമാക്കിയെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനു മറുപടിയുമായി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ. ജോ ജോസഫ്. തെരഞ്ഞെടുപ്പ് തോല്‍വിയിലൂടെ മുരളീധരന് വഴിയാധാരമായത് ഏഴു തവണ.
എംഎല്‍എ ആകാത്ത കേരളത്തിലെ ആദ്യ മന്ത്രിയും ഏക മന്ത്രിയും കെ. മുരളീധരനാണെന്നും ജോ പരിഹസിച്ചു. പാര്‍ട്ടി വഴിയാധാരമാക്കി എന്ന് അങ്ങ് ഉദ്ദേശിച്ചെങ്കില്‍ ഈ പാര്‍ട്ടിയെക്കുറിച്ച് അങ്ങേക്ക് ഒരു ചുക്കുമറിയില്ല എന്നു മാത്രമേ പറയാനുള്ളൂ.
തെരഞ്ഞെടുപ്പിനു മുമ്പ് ഏത് ഘടകത്തിലാണോ അംഗത്വം ഉണ്ടായിരുന്നത് അതേ ഘടകത്തില്‍ തന്നെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുവെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.