ഗ്ലോബല്‍ മാതൃവേദി ജനറല്‍ അസംബ്ലി നടത്തി
Wednesday, October 15, 2025 1:37 AM IST
ഇരിങ്ങാലക്കുട: സീറോമലബാര്‍ ഗ്ലോബല്‍ മാതൃവേദി ജനറല്‍ അസംബ്ലി നടത്തി. ഇരിങ്ങാലക്കുട കല്ലേറ്റുംകര പാക്സ് സെന്ററില്‍ നടന്ന അസംബ്ലി ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോണ്‍. ജോളി വടക്കന്‍ ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ മാതൃവേദി പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ചു.
ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍, ഇരിങ്ങാലക്കുട രൂപത ഡയറക്ടര്‍ ഫാ. ആന്റോ കരിപ്പായി, ഇരിങ്ങാലക്കുട രൂപത പ്രസിഡന്റ് സിനി ഡേവിസ്, ഗ്ലോബല്‍ സെക്രട്ടറി സിജി ലൂക്സണ്‍, വൈസ് പ്രസിഡന്റ് ഐറ്റി ജോണ്‍, സലോമി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.