“മുഖ്യമന്ത്രി വൈകാരികമായി സംസാരിച്ചു, പക്ഷേ മറുപടി തന്നില്ല”
Wednesday, October 15, 2025 1:37 AM IST
കാഞ്ഞങ്ങാട്: ഇഡി നോട്ടീസ് വിവാദത്തില്‍ മുഖ്യമന്ത്രി വൈകാരികമായാണു സംസാരിച്ചതെന്നും എന്നാല്‍ വൈകാരികതയ്ക്ക് ഇടയില്‍ മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
കാഞ്ഞങ്ങാട്ട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മകനു ക്ലിഫ് ഹൗസിലേക്ക് ഇഡി നോട്ടീസ് അയച്ചു എന്നറിഞ്ഞാല്‍ പ്രതിപക്ഷം പ്രതികരിക്കരുത് എന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്? ലൈഫ് മിഷനിലാണോ ലാവ്ലിന് കേസിലാണോ നോട്ടീസ് നല്‍കിയതെന്നു വ്യക്തമാക്കണമെന്നാണു പ്രതിപക്ഷം ആവശ്യപ്പെട്ടതെന്നും വി.ഡി. സതീശന് പറഞ്ഞു.