ജി. സുധാകരൻ പാർട്ടിയുമായി ചേർന്നുപോകാൻ ശ്രദ്ധിക്കണം: സജി ചെറിയാൻ
Wednesday, October 15, 2025 1:37 AM IST
തിരുവനന്തപുരം: മുൻമന്ത്രി ജി. സുധാകരൻ പാർട്ടിയുമായി സഹകരിച്ചുപോകാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി സജി ചെറിയാൻ. പാർട്ടിക്കു വേണ്ടിയാണ് അദ്ദേഹം വാദിക്കേണ്ടത്.
സമൂഹ മാധ്യമങ്ങൾ വഴി വ്യക്തിപരമായി ജി. സുധാകരനെ അപമാനിക്കുന്ന ശ്രമങ്ങൾ അനുവദിക്കില്ലെന്നും ജി. സുധാകരനെതിരേയുള്ള സൈബർ ആക്രമണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മറുപടിയായി മന്ത്രി പറഞ്ഞു.