പിന്തുണച്ച് ബിആര്‍എം ഷെഫീര്‍; വിവാദം ഭയന്ന് കുറിപ്പ് പിന്‍വലിച്ചു
Wednesday, October 15, 2025 2:25 AM IST
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിസ്ഥാനത്തില് അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു രംഗത്തെത്തിയ അബിന്‍ വര്‍ക്കിയെ പിന്തുണച്ച് കെപിസിസി സെക്രട്ടറി ബി.ആര്.എം. ഷെഫീര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് നിമിഷങ്ങള്‍ക്കകം പിന്‍വലിച്ചു.
അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് അബിന്‍ വര്‍ക്കി വാര്‍ത്താസമ്മേളനം നടത്തിയതിനു പിന്നാലെയാണ് അബിനെ പിന്തുണച്ച് ബി.ആര്.എം. ഷെഫീര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.
“എത്ര ക്ലാരിറ്റിയോടെയാണ് അയാള്‍ സംവദിച്ചത്” എന്നു തുടങ്ങുന്ന പോസ്റ്റില്‍ അബിന്‍ വര്‍ക്കി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ വാക്കുകളും ഉദ്ധരിച്ചു. സംഭവം വിവാദമാകുമെന്ന് കണ്ടപ്പോള്‍ ഷെഫീര്‍ കുറിപ്പ് പിന്‍വലിക്കുകയായിരുന്നു.