ബാലികയുടെ ചെവി കടിച്ചെടുത്ത തെരുവുനായയ്ക്ക് പേവിഷബാധ
Wednesday, October 15, 2025 1:37 AM IST
പറവൂർ: മൂന്നര വയസുകാരിയുടെ ചെവി കടിച്ചെടുത്ത തെരുവുനായയ്ക്കു പേ വിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തിയിലെ കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസിൽ നായയെ എത്തിച്ചു നടത്തിയ പരിശോധനയിലാണു സ്ഥിരീകരണം.
ചിറ്റാറ്റുകര നീണ്ടൂർ മേയ്ക്കാട്ട് വീട്ടിൽ മിറാഷ്- വിനുമോൾ ദമ്പതികളുടെ മകൾ നിഹാരയുടെ വലതുചെവിയിൽ കഴിഞ്ഞ ഞായറാഴ്ചയാണു നായ കടിച്ചത്.
ചെവിയുടെ ഒരു ഭാഗം അറ്റുപോയി. തുടർന്നു ശസ്ത്രക്രിയയിലൂടെ അറ്റുപോയ ഭാഗം തുന്നിപ്പിടിപ്പിച്ചു. കുട്ടി ഇപ്പോഴും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.