തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ര​​​ണ​​​സി​​​രാ​​കേ​​​ന്ദ്ര​​​മാ​​​യ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സി​​​പി​​​എം അ​​​നു​​​കൂ​​​ല സം​​​ഘ​​​ട​​​ന​​​യാ​​​യ കേ​​​ര​​​ള സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​മ്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം, ഡി​​​എ കു​​​ടി​​​ശി​​​ക തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നും പ​​​റ​​​യാ​​​തെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.


അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ച്ച പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ഇ​​​ന്ന​​​ലെ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തെ​​​ങ്കി​​​ലും സ​​​ർ​​​വീ​​​സ് കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി ഒ​​​ന്നും പ​​​റ​​​യാ​​​തി​​​രു​​​ന്ന​​​ത് ജീ​​​വ​​​ന​​​ക്കാ​​​രെ നി​​​രാ​​​ശ​​​രാ​​​ക്കി.