ആശ വര്‍ക്കര്‍മാരുടെ പ്രശ്നം; ഉന്നതതല റിപ്പോര്‍ട്ട് ധനവകുപ്പിന്റെ പരിഗണനയില്‍
Wednesday, October 15, 2025 1:37 AM IST
കൊച്ചി: ആശ വര്‍ക്കര്‍മാരുടെ പ്രശ്നങ്ങള്‍ പരിഗണിച്ച ഉന്നതതലസമിതി റിപ്പോര്‍ട്ട് ധനവകുപ്പിന്റെ പരിഗണനയിലാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
ആശ പദ്ധതിയില്‍ പങ്കാളികളായ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ അഭിപ്രായംകൂടി അറിയാനുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
തുടര്‍നടപടിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്ന് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജികള്‍ നവംബര്‍ നാലിനു പരിഗണിക്കാന്‍ മാറ്റി.
വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ അധ്യക്ഷനായ സമിതിയാണു റിപ്പോര്‍ട്ട് തയാറാക്കിയത്. ആശ വര്‍ക്കര്‍മാരുടെ സമരത്തെത്തുടര്‍ന്ന് പബ്ലിക് ഐ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.