വാർത്തകളിലെ സ്ത്രീകൾ വസ്തുതകൾക്കനുസൃതമായി മാത്രം വ്യാഖ്യാനിക്കപ്പെടണം: മാധ്യമ കോൺക്ലേവ്
Wednesday, February 19, 2025 3:00 AM IST
തിരുവനന്തപുരം: വാർത്തകളിൽ പ്രതിപാദിക്കപ്പെടുന്ന സ്ത്രീകളെ കമ്പോളവത്കരിക്കാതെ വസ്തുതകൾക്കനുസൃതമായി മാത്രമേ വ്യാഖ്യാനിക്കാവൂവെന്ന് പ്രമുഖ വനിതാ മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടു.
മാധ്യമ സ്ഥാപനങ്ങളിലെ നേതൃസ്ഥാനങ്ങളിൽ വനിതകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകി നിർണായക വിഷയങ്ങളിൽ തീരുമാനം എടുക്കുന്നതിൽ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിലൂടെ ലിംഗനീതിക്ക് ആക്കം കൂട്ടാനാകുമെന്നും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിന്റെ ഭാഗമായി ‘വാർത്തകളിലെ സ്ത്രീ’ എന്ന വിഷയത്തിൽ ടാഗോർ തിയറ്ററിൽ നടന്ന പാനൽചർച്ച അഭിപ്രായപ്പെട്ടു.
ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയാറാക്കിയ ലഘുപുസ്തകം ‘ബിയോണ്ട് ദ ബൈലൈൻ’ പുറത്തിറക്കി.