അധ്യാപികയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Thursday, February 20, 2025 5:32 AM IST
കട്ടിപ്പാറ (കോഴിക്കോട്): അധ്യാപികയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കട്ടിപ്പാറ വളവനാനിക്കൽ ബെന്നിയുടെ മകൾ അലീന ബെന്നി (30) ആണു മരിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം നാലിനു കട്ടിപ്പാറ തിരുക്കുടുംബ പള്ളിയിൽ.
പരേത കോടഞ്ചേരി സെന്റ് ജോസഫ്സ് എൽപി സ്കൂൾ അധ്യാപികയാണ്. കട്ടിപ്പാറ മുത്തോറ്റിക്കൽ എൽപി സ്കൂളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരിമാർ: ദർശന, ഐശ്വര്യ. ദുഃഖസൂചകമായി ഇന്ന് സ്കൂളിന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.