ആക്ടസ് പ്രാർഥനാദിനം ആചരിച്ചു
Thursday, February 20, 2025 5:32 AM IST
തിരുവനന്തപുരം: എലപ്പുള്ളിയിലെ നിർദിഷ്ട മദ്യനിർമാണശാലയ്ക്കെതിരേ ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് ആരംഭിക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ യോഗം നടന്ന ഇന്നലെ പ്രാർഥനാദിനമായി ആചരിച്ചു.
ഈസ്റ്റേൻ ബിലീവേഴ്സ് ബിഷപ്സ് ഹൗസിൽ നടന്ന പ്രാർഥനയ്ക്ക് ബിഷപ് മാത്യൂസ് മോർ സിൽവാനിയോസ് നേതൃത്വം നൽകി. മാർച്ച് എട്ടിന് എലപ്പുള്ളിയിൽ ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ട്.
ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, മുൻ സ്പീക്കർ വി.എം. സുധീരൻ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങി ആത്മീയ, സാമുഹ്യ രംഗങ്ങളിലെ നിരവധി പ്രമുഖർ കൂട്ടായ്മയിൽ പങ്കെടുക്കുമെന്ന് ജോർജ് സെബാസ്റ്റ്യൻ അറിയിച്ചു.