മാലിന്യമുക്ത നവകേരളം: മുന്നിൽ കൊല്ലം, പിന്നിൽ മലപ്പുറം
Thursday, February 20, 2025 5:27 AM IST
ഗുരുവായൂർ: മാലിന്യമുക്ത നവകേരളം മാർച്ച് 31നു പ്രഖ്യാപിക്കാനിരിക്കെ ഇതിന്റെ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്നതു കൊല്ലം ജില്ലയാണ്. ജില്ലയിലെ രണ്ടു തദ്ദേശസ്ഥാപനങ്ങളാണ് മാലിന്യമുക്ത നവകേരളം പ്രവർത്തനങ്ങളിൽ പിന്നിലുള്ളത്.
ഈ പ്രവർത്തനങ്ങളിൽ ഏറ്റവും പിന്നിലുള്ള ജില്ല മലപ്പുറമാണ്. മലപ്പുറത്തെ 75 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യമുക്ത നവകേരള പ്രവർത്തനങ്ങളിൽ പിന്നിലാണെന്നു മന്ത്രി പറഞ്ഞു.