നഴ്സിംഗ് കോളജ് റാഗിംഗ് ; പ്രതികളെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു
Friday, February 21, 2025 12:50 AM IST
കോട്ടയം: ഗവൺമെന്റ് നഴ്സിംഗ് കോളജ് റാഗിംഗ് കേസിലെ പ്രതികളെ തെളിവെടുപ്പ് പൂർത്തീകരിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
നഴ്സിംഗ് കോളജിലെ ഒന്നാം വർഷ വിദ്യാർഥികളെ റാഗിംഗ് ചെയ്ത സംഭവത്തിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികളായ അഞ്ച് സീനീയർ വിദ്യാർഥികളെ ഗാന്ധിനഗർ പോലീസിന് ഏറ്റുമാനൂർ കോടതി രണ്ട് ദിവസത്തേക്ക് ബുധനാഴ്ച കസ്റ്റഡിയിൽ വീട്ടു കൊടുത്തിരുന്നു.
തുടർന്ന് പോലീസ് പ്രതികളെ കോളജ് ഹോസ്റ്റലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തെന്ന് ഗാന്ധിനഗർ എസ്എച്ച്ഒ ടി. ശ്രീജിത്ത് പറഞ്ഞു.
തുടർന്ന് ഇന്നലെ ഉച്ചയോടെ ജുഡീഷൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. വൈകാതെ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്നാണ് സൂചന.