ആധാരങ്ങളിൽ ഡിജിറ്റൽ കൈയൊപ്പ് സാധ്യമാക്കും: മന്ത്രി കടന്നപ്പള്ളി
Wednesday, February 19, 2025 3:00 AM IST
തൃശൂർ: ആധാരങ്ങളിൽ വിരലടയാളം പതിപ്പിക്കുന്നതിനുപകരം ഡിജിറ്റൽ കൈയൊപ്പ് സാധ്യമാക്കുമെന്നു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.
വിരലിൽ മഷിപുരട്ടി ആധാരത്തിൽ പതിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. പകരം വിരലടയാളം ഡിജിറ്റലായി രേഖപ്പെടുത്തും. ഇതിലൂടെ ആധാരങ്ങളിൽ തിരിമറി നടത്തുന്നത് ഒഴിവാക്കാനാകും.
സംസ്ഥാനത്തെ എല്ലാ രജിസ്ട്രാർ ഓഫീസുകളും പേപ്പർരഹിതമാക്കിയപോലെ കാഷ്ലെസാക്കി മാറ്റും. എല്ലാ പണമിടപാടുകളും ഇ-പേമെന്റ് വഴിയാക്കും. എല്ലാ ഓഫീസുകളിലും സൗഹൃദസമിതികൾ രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.