ഇരട്ടക്കൊലപാതകം: കുറ്റസമ്മതത്തിനു തയാറല്ലെന്നു ചെന്താമര
Thursday, February 20, 2025 5:32 AM IST
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിൽ കുറ്റസമ്മതത്തിനു തയാറല്ലെന്ന നിലപാടുമായി പ്രതി ചെന്താമര. ചിറ്റൂർ കോടതിയിൽ കുറ്റസമ്മതമൊഴി രേഖപ്പെടുത്താൻ തുടങ്ങി മിനിറ്റുകൾക്കുള്ളിലാണു ചെന്താമര നിലപാട് മാറ്റിയത്.
സ്വന്തം ഇഷ്ടപ്രകാരമാണ് മൊഴിനൽകുന്നതെന്നും ചെയ്ത തെറ്റിൽനിന്നു രക്ഷപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും ആദ്യം കോടതിയിൽ പറഞ്ഞെങ്കിലും, മൊഴി നൽകിയാലുണ്ടാകുന്ന ഭവിഷ്യത്ത് മനസിലാക്കാൻ അഭിഭാഷകരുമായി സംസാരിക്കാൻ സമയം അനുവദിച്ചതിനുപിന്നാലെയാണു നിലപാടു മാറ്റിയത്.