കൊ​​​​ച്ചി: മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ല്‍ ബെ​​​​വ്‌​​​​കോ ഔ​​​​ട്ട്‌​​​​ല​​​റ്റു​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്കം ജ​​​​ന​​​​ദ്രോ​​​​ഹ​​​​പ​​​​ര​​​​മാ​​​​ണെ​​​​ന്ന് കേ​​​​ര​​​​ള മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ ഏ​​​​കോ​​​​പ​​​​ന സ​​​​മി​​​​തി. മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ല്‍ മ​​​​ദ്യ​​​​ക്ക​​​​ച്ച​​​​വ​​​​ടം അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​ന്നും ജ​​​​ന​​​​കീ​​​​യ പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ലൂ​​​​ടെ ഈ ​​​​നീ​​​​ക്ക​​​​ത്തെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​മെ​​​ന്നും സ​​​​മി​​​​തി മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ല്‍​കി. 22ന് ​​​​വി​​​​വി​​​​ധ മ​​​​ദ്യ, ല​​​​ഹ​​​​രി​​​വി​​​​രു​​​​ദ്ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ സം​​​​യു​​​​ക്ത കൂ​​​​ട്ടാ​​​​യ്മ എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് യോ​​​​ഗം ചേ​​​​ര്‍​ന്നു സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ഇ​​​​ത്ത​​​​രം ന​​​​യ​​​​ങ്ങ​​​​ള്‍​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ക്കും.


കൊ​​​​ച്ചി​​​​യി​​​​ല്‍ ന​​​ട​​​ന്ന മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ ഏ​​​​കോ​​​​പ​​​​ന സ​​​​മി​​​​തി നേ​​​​തൃ​​​​യോ​​​​ഗം സം​​​​സ്ഥാ​​​​ന ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ജ​​​​സ്റ്റീ​​​​സ് പി.​​​​കെ. ഷം​​​​സു​​​​ദ്ദീ​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ.​ ചാ​​​​ര്‍​ളി പോ​​​​ള്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കു​​​​രു​​​​വി​​​​ള മാ​​​​ത്യൂ​​​​സ്, ഷൈ​​​​ബി പാ​​​​പ്പ​​​​ച്ച​​​​ന്‍, ഹി​​​​ല്‍​ട്ട​​​​ണ്‍ ചാ​​​​ള്‍​സ്, ജോ​​​​ണ്‍​സ​​​​ണ്‍ പാ​​​​ട്ട​​​​ത്തി​​​​ല്‍, പി.​​​എ​​​​ച്ച്. ഷാ​​​​ജ​​​​ഹാ​​​​ന്‍, കെ.​​​​കെ.​ വാ​​​​മ​​​​ലോ​​​​ച​​​​ന​​​​ന്‍, ഏ​​​​ലൂ​​​​ര്‍ ഗോ​​​​പി​​​​നാ​​​​ഥ്, രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ ക​​​​ട​​​​വു​​​​ങ്ക​​​​ൽ, ജയി​​​​ംസ് കോ​​​​റ​​​​മ്പേ​​​​ല്‍, എം.​​​​എ​​​​ല്‍. ജോ​​​​സ​​​​ഫ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.