അനന്തു കൃഷ്ണന്റെ അക്കൗണ്ടിലെ രണ്ടു കോടി രൂപ മരവിപ്പിച്ചു
Wednesday, February 19, 2025 3:00 AM IST
കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രതി അനന്തുകൃഷ്ണന്റെ അക്കൗണ്ടിലെ രണ്ടു കോടിയിലധികം രൂപയും ജനസേവ സമിതിയുടെ അക്കൗണ്ടിലെ 1.6 കോടി രൂപയും അഡ്വ. ലാലി വിന്‍സന്റിന്റെ അക്കൗണ്ടിലെ ഒരു ലക്ഷത്തോളം രൂപയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു.
കെ.എന്‍.ആനന്ദകുമാറിന്റെ വീട്, ഓഫീസ് എന്നിവിടങ്ങളില്‍നിന്നു നിരവധി രേഖകള്‍ പിടിച്ചെടുത്തു.