നായർ നന്ദകുമാർ കെഎച്ച്ടി ആൻഡ് ഇഎച്ച്ടി സംസ്ഥാന പ്രസിഡന്റ്
Friday, February 21, 2025 12:50 AM IST
കൊച്ചി: കേരള ഹൈടെൻഷൻ ആൻഡ് എക്സ്ട്രാ ഹൈടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്സ് അസോസിയേഷന്റെ 37- മത് വാർഷിക യോഗം എറണാകുളത്ത് നടത്തി.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് നായർ നന്ദകുമാർ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് എസ്. ജയതിലകൻ, ജോർജ് തോമസ്, എ. എ. മുഹമ്മദ് നവാസ്, കെ. വിശ്വനാഥൻ, പ്രിനി പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി നായർ നന്ദകുമാറിനെയും (സീനിയർ വൈസ് പ്രസിഡന്റ്, കാർബോറാണ്ടം യൂണിവേഴ്സൽ), ജനറൽ സെക്രട്ടറിയായി സജി മാത്യുവിനെയും (ഇലക്ട്രിക്കൽ മാനേജർ എംആർഎഫ്) ട്രഷററായി എം. പ്രദീപിനെയും (അസി. ജനറൽ മാനേജർ ഹിൻഡാൽകോ) തെരഞ്ഞെടുത്തു.
കെ.ആർ. രാധാകൃഷ്ണൻ, രഞ്ജിത് ജേക്കബ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. സെക്രട്ടറിമാർ - ആർ. ശരത്, പി.എം. സുജിത് എന്നിവരാണ് സെ ക്രട്ട റിമാർ. ലീഗൽ സെൽ ചെയർമാനായ ജി. ആനന്ദിനെ തെര ഞ്ഞെടുത്തു.