വയനാട് ടൗണ്‍ഷിപ്പ്: നടപടിക്രമങ്ങൾ പൂർത്തീകരിച്ചെന്ന് മന്ത്രി രാജൻ
Thursday, February 20, 2025 6:02 AM IST
തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പിനായുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചതായി മന്ത്രി കെ. രാജൻ. തുടർനടപടികളുമായി മുന്നോട്ടുപോവുകയാണെന്നും മന്ത്രി അറിയിച്ചു.
ഒന്നാമത്തെ ലിസ്റ്റ് പൂർണമായി. രണ്ടാമത്തെ ലിസ്റ്റിന്റെ കരട് ഡിഡിഎംഎ അംഗീകരിച്ചു. ഈ ലിസ്റ്റിൽ ഉൾപ്പെട്ട ആളുകൾക്ക് വീടു നിർമിച്ചു നൽകുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായും മന്ത്രി പറഞ്ഞു.