നിര്‍മാതാക്കളുടെ സംഘടനയിലെ തര്‍ക്കം; അടിയന്തര ജനറല്‍ബോഡി യോഗം വിളിക്കണമെന്ന് സാന്ദ്ര തോമസ്
Wednesday, February 19, 2025 3:00 AM IST
കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയിലെ തര്‍ക്കത്തില്‍ അടിയന്തര ജനറല്‍ബോഡി യോഗം വിളിച്ചുചേര്‍ക്കണമെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്.
ലിസ്റ്റിന് സ്റ്റീഫന്റെ പത്രസമ്മേളനം കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നും ജയന് ചേര്‍ത്തലയുടെ പ്രസ്താവനയില്‍ വ്യക്തത വേണമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സുരേഷ് കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത് വാര്‍ഷിക ജനറല്‍ബോഡിയില്‍ ചര്‍ച്ച ചെയ്തതല്ല.
ആരെക്കെയോ ‘വെടക്കാക്കി തനിക്കാക്കുക’ എന്ന രീതിയിൽ പ്രവര്‍ത്തിക്കുന്നുവെന്നും സാന്ദ്ര തോമസ് പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു.