ആശാ വർക്കർമാർക്ക് വേതനകുടിശിക ഇന്നു മുതൽ
Wednesday, February 19, 2025 3:00 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സംസ്ഥാനത്തെ ആശാ വർക്കർമാരുടെ സമരം ഒൻപതാം ദിവസം പിന്നിടുമ്പോൾ അനുനയനീക്കവുമായി സർക്കാർ.
ആശാ വർക്കർമാരുടെ വേതനകുടിശിക നൽകാൻ 52.85 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഇന്ന് മുതൽ കുടിശിക വിതരണം ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം വേതന കുടിശിക മാത്രമല്ല സമരത്തിന്റെ ആവശ്യമെന്നും മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കും വരെ സമരം പിൻവലിക്കില്ലെന്നും നേതാക്കൾ അറിയിച്ചു.